ഡീസല്‍ വില കുറച്ചേക്കും

single-img
9 September 2014

DIESEL-PRICE-SL-2-2-2012ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുന്നതിനെ തുടരുന്ന് ഡീസല്‍ വില കുറച്ചേക്കും. ഏഴ് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഡീസല്‍ വില കുറയ്ക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉടനെ തീരുമാനമെടുക്കുമെന്നാണ് സൂചന.

വിലകുറയ്ക്കുന്നതോടെ രാജ്യത്തെ പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. അസംസ്‌കൃത എണ്ണയുടെ വില 14 മാസത്തെ താഴ്ന്നനിലയിലെത്തിയിരിക്കുകയാണിപ്പോള്‍. ബ്രന്‍ഡ് ക്രൂഡ് വില 99.76 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ജൂണിലെ വിലയില്‍നിന്ന് 13 ശതമാനമാണ് ഇടിവുണ്ടായത്. തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് വില താഴുന്നത്.