ചൈനീസ് പ്രസിഡന്റിന് പ്രിയം ഗുജറാത്ത്; ചൊവ്വാഴ്ച ഷി ഗുജറാത്ത് സന്ദര്‍ശിക്കും

single-img
10 September 2014

Modiപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ സന്ദര്‍ശനം. അടുത്ത ചൊവ്വാഴ്ച അഹമ്മദാബാദ് വിമാനത്താവളത്തില്‍ മോദി ഷിയെ സ്വീകരിക്കും. അന്നു രാത്രി ഹോട്ടല്‍ ഹയാറ്റില്‍ ഷിക്കു വിരുന്നു നല്‍കും. മോദിയുടെ 64-ാം ജന്മദിന വാര്‍ഷികമായ 17-നു ചൈനയും ഇന്ത്യയും രണ്ടു ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കും. ചൈനയിലെ ഗ്വാംഗ്‌ഡോംഗ് പ്രവിശ്യയും ഗുജറാത്തും തമ്മിലും ഗ്വാംഗ്‌ഡോംഗിന്റെ തലസ്ഥാനമായ ഗ്വാംഗ്ചൗവും അഹമ്മദാബാദ് കോര്‍പറേഷനും തമ്മിലും സഹകരിക്കുന്നതിനുള്ളതാണു ധാരണാപത്രങ്ങള്‍.

ഷി അന്നു ഗാന്ധിജിയുടെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കും. പിറ്റേന്നു ഡല്‍ഹിയിലാണു പ്രതിനിധി സംഘതലത്തില്‍ ചര്‍ച്ച നടക്കുന്നത്. 19-നു ഷി മടങ്ങും.നേരത്തെ 17-ന് ഇന്ത്യയിലെത്താനായിരുന്നു ഷിയുടെ പരിപാടി. പാക്കിസ്ഥാനിലേക്കുള്ള യാത്ര മാറ്റിവച്ചതുമൂലമാണ് ഒരുദിവസം നേരത്തെ വരുന്നത്.