സംസ്ഥാനത്തെ ബാറുകള്‍ക്ക് മുന്നില്‍ കുടിയന്‍മാരുടെ പടക്കംപൊട്ടിച്ച് ആഘോഷം

single-img
11 September 2014

Kudiyanസംസ്ഥാനത്തെ ബാറുകള്‍ സെപ്തംബര്‍ 30 വരെ തുറക്കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല വിധി പുറത്തുവന്നതിന് പിന്നാലെ ബാറുകളില്‍ കുടിയന്മാരുടെ ആഘോഷം. കഴിഞ്ഞ ദിവസം എക്‌സൈസ് മന്ത്രി ഇന്ന് രാത്രി പതിനൊന്നു മണിയോടെ സംസ്ഥാനത്തെ ബാറുകള്‍ പൂട്ടുമെന്ന് പറഞ്ഞിരുന്നു. ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാറുടമകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ കോടതിയുടെ കാരുണ്യത്തില്‍ ഇന്ന് രാത്രിയോടെ പൂട്ടുവീഴുമെന്ന് കരുതിയ ബാറുകളുടെ ആയുസ് ഈ മാസം 30 വരെ നീട്ടിക്കിട്ടിയതിന്റെ സന്തോഷത്തിലാണ് മദ്യപാനികളും ബാറുടമകളും