സുപ്രീം കോടതി വിധി സർക്കാരിനേറ്റ കനത്ത പ്രഹരം :വി.എസ്,സർക്കാർ ആഗ്രഹിച്ച വിധി:കോടിയേരി ബാലകൃഷ്ണൻ

single-img
11 September 2014

download (1)download (2)ബാർ വിഷയത്തിൽ സുപ്രീം കോടതി വിധി സർക്കാരിനേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ. സർക്കാരിന്റെ വിവേചനപരമായ തീരുമാനമാണ് ഇതിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

 
അതേസമയം ബാർ വിഷയത്തിൽ സർക്കാർ ആഗ്രഹിച്ച വിധിയാണ് സുപ്രീം കോടതി വ്യക്തമാക്കിയതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അതു കൊണ്ടാണ് കോടതി വിധി തിരിച്ചടിയല്ലെന്ന് കെ.എം.മാണി പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു .