ബാർ വിഷയം:സർക്കാർ ഉടൻ എതിർ സത്യവാങ്മൂലം നൽകുമെന്ന് :രമേശ് ചെന്നിത്തല

single-img
11 September 2014

downloadബാർ വിഷയത്തിൽ സുപ്രീം കോടതി നിർദ്ദേശം വന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഉടൻ തന്നെ എതിർ സത്യവാങ്മൂലം നൽകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഘട്ടം ഘട്ടമായുള്ള മദ്യനിരോധനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

 

നേരത്തെ ബാറുകൾ അടച്ചു പൂട്ടാനുള്ള സർക്കാർ തീരുമാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ബാറുടമകൾ നൽകിയ ഹർജികൾ പരിഗണിച്ച ശേഷമാണ് കോടതി ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്ന 292 ബാറുകളും സെപ്തംബർ 30 വരെ അടച്ചുപൂട്ടരുതെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.