ഉപതെരഞ്ഞെടുപ്പ്:ഉത്തര്‍പ്രദേശിലും പശ്ചിമബംഗാളിലും മികച്ച പോളിംഗ്

single-img
13 September 2014

polling-1_650_091314034716ഒമ്പതു സംസ്ഥാനങ്ങളിലെ 33 നിയമസഭാ സീറ്റുകളിലേക്കും മൂന്നു ലോക്സഭാ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂര്‍ത്തിയായി. ഉത്തര്‍പ്രദേശിലും പശ്ചിമബംഗാളിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. ഉത്തര്‍പ്രദേശിലെ പതിനൊന്നും ഗുജറാത്തിലെ ഒമ്പതും നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇന്നു തെരഞ്ഞെടുപ്പു നടന്നത്.

 
ഉത്തര്‍പ്രദേശില്‍ 60 ശതമാനത്തിലധികം പോളിംഗ് പല മണ്ഡലങ്ങളിലും രേഖപ്പെടുത്തി. മുലായം സിംഗ് യാദവ് രാജിവച്ചതിനെത്തുടര്‍ന്ന് ഒഴിവു വന്ന മെയിന്‍പുരി മണ്ഡലത്തിലും 60 ശതമനാനം പേര്‍ വോട്ട് ചെയ്തു. ബിജ്നോര്‍, സഹ്റാന്‍പുര്‍ നഗര്‍ തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളില്‍ നല്ല പോളിംഗ് രേഖപ്പെടുത്തി.

 

എന്നാൽ നരേന്ദ്ര മോദി രാജി വച്ച ഗുജറാത്തിലെ വഡോധരയില്‍ വോട്ടെടുപ്പ് മന്ദഗതിയിലായിരുന്നു.അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നരേന്ദ്ര റാവത്തിനെതിരെ വോട്ടു ചെയ്തതിനു ശേഷം സെല്‍ഫിയെടുത്ത് ഫേസ്ബുക്കിലിട്ടതിന് കേസെടുത്ത് അന്വേഷണം തുടങ്ങി.ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച നടക്കും.