മദ്രസകൾ തീവ്രവാദ പഠനകേന്ദ്രങ്ങളാണെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്

single-img
14 September 2014

bjp-mp-sakshi-maharaj_0_0മദ്രസകൾ തീവ്രവാദ പഠനകേന്ദ്രങ്ങളാണെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് . മതപഠന ശാലകളിൽ വിദ്യാർത്ഥികളെ ദേശീയതയെ കുറിച്ചല്ല പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

ഭീകരതയുടെ വിശുദ്ധ യുദ്ധത്തിന്റേയും ബാലപാഠങ്ങളാണ് മദ്രസകളിൽ പഠിപ്പിക്കുന്നത് എന്നും അങ്ങനെ അവർ തീവ്രവാദികളെയും ജിഹാദുകളെയും സൃഷ്ടിക്കുകയാണ് ചെയ്യുന്നത് എം പി പറഞ്ഞു . ഇത് ദേശീയ താൽപര്യത്തിന് യോജിച്ചതല്ല എന്നും അദ്ദേഹം പറഞ്ഞു .

 

ജനുവരി 26നും ആഗസ്റ്റ് 15നും ദേശീയ പതാക ഉയ​ർത്തിയ ഏതെങ്കിലും ഒരു മദ്രസ കാണിച്ചു തരാനാവുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു. ദേശീയതയുമായി യാതൊരു ബന്ധവും ഇല്ലാതിരുന്നിട്ടു പോലും മദ്രസകൾക്ക് സർക്കാർ സഹായം നൽകുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.