ഇസ്ലാമിലെ ഏറ്റവും വലിയ പാപം കൊലപാതകമാണെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി

single-img
4 October 2014

Saudiലോകചരിത്രത്തില്‍ ശ്രദ്ധേയസ്ഥാനം അലങ്കരിക്കുന്ന ഇസ്‌ളാം മതത്തിലെ ഏറ്റവും വലിയ പാപം കൊലപാതകമാണെന്ന് സൗദിയിലെ പ്രധാന മുഫ്തി ഷെയ്ക്ക് അബ്ദുള്‍ അസീസ് ബിന്‍ അബ്ദുള്ള. അറഫ സംഗമ സ്ഥലത്ത് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മൂന്ന് മില്ല്യണ്‍ ഇസ്‌ളാം മത വിശ്വാസികളാണ് ഹജ്ജ് നിര്‍വഹിക്കുവാന്‍ അറഫയില്‍ എത്തിയത്. വിശ്വാസിയായ ഒരു മുസ്‌ലീം ഒരു കൊലപാതകം ചെയ്താല്‍ അത് മനുഷ്യ സമൂഹത്തെ മുഴുവന്‍ കൊല്ലുന്നതിന് തുല്ല്യമാണെന്നും ഇതിനാല്‍ മുസ്‌ലീം മത വിശ്വാസികള്‍ കൊലപാതകമുള്‍പ്പെടെയുള്ള എല്ലാ തിന്മകളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും മുഫ്തി ആവശ്യപ്പെട്ടു.