കല്‍ക്കരി കുംഭകോണ കേസ്:ബിര്‍ളയ്‌ക്കും, പി.സി പരേഖിനുമെതിരെ കേസെടുക്കാന്‍ തെളിവുണ്ടെന്ന്‌ സി.ബി.ഐ

single-img
10 November 2014

coalകല്‍ക്കരി കുംഭകോണ കേസില്‍ സി.ബി.ഐയുടെ നിലപാട്‌ മാറ്റം . വ്യവസായി കുമാര്‍ മംഗലം ബിര്‍ളയ്‌ക്കും കല്‍ക്കരി വകുപ്പ്‌ മുന്‍ സെക്രട്ടറി പി.സി പരേഖിനുമെതിരെ കേസെടുക്കാന്‍ തെളിവുണ്ടെന്ന്‌ സി.ബി.ഐ വ്യക്‌തമാക്കി. സി.ബി.ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ പരാമര്‍ശം.

 

കല്‍ക്കരി കുംഭകോണത്തില്‍ രണ്ട്‌ ഇരുവരുടെയും പങ്കാളിത്തം തെളിയിക്കുന്നതിന്‌ മതിയായ തെളിവുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു. കേസില്‍ സുപ്രീം കോടതി നിയമിച്ച സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ആര്‍.എസ്‌ ചീമയാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.

 
ബിര്‍ളയ്‌ക്കും പരേഖിനുമെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ട്‌. കേസ്‌ അവസാനിപ്പിക്കുന്നതിന്‌ സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ സുപ്രീം കോടതിക്ക്‌ ഉചിതമായ തീരുമാനം എടുക്കാമെന്നും സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അറിയിച്ചു.

 
കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ചീമ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം കേസെടുത്താല്‍ സി.ബി.ഐ തെളിവുകളും രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറാണോയെന്ന്‌ സുപ്രീം കോടതി ആരാഞ്ഞു. ബിര്‍ളയ്‌ക്കും പരേഖിനുമെതിരെ കഴിഞ്ഞ ഒക്‌ടോബറിലാണ്‌ എഫ്‌.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം തുടങ്ങിയത്‌. കേസ്‌ നവംബര്‍ 25ന്‌ വീണ്ടും പരിഗണിക്കും.