റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തി

single-img
11 December 2014

moറഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തി. ഇന്ത്യയുടെ പങ്കാളിയായ റഷ്യയ്ക്ക് മേൽ പാശ്ചാത്യരാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിൽ പ്രതിരോധം, ഊർജ്ജം, വ്യാപാരം തുടങ്ങിയ നിർണായക മേഖകളിൽ സഹകരണം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ചർച്ച.

 
ആയുധവിതരണത്തിൽ വർദ്ധന വരുത്താനും സാമ്പത്തികരംഗത്ത് ഉഭയകക്ഷി ബന്ധം വളർത്താനും ശ്രമം നടത്തുമെന്നാണ് കരുതുന്നത്. ഇരുവരും കഴിഞ്ഞ ജൂലായിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലും ഇക്കഴിഞ്ഞ മാസം ആസ്ട്രേലിയയിൽ നടന്ന ജി 20 ഉച്ചകോടിയിലും കണ്ടുമുട്ടിയിരുന്നു.

 

”കാലം മാറി, എങ്കിലും നമ്മുടെ സൗഹൃദത്തിന് മാറ്റമില്ല. നമുക്ക് ഈ ബന്ധത്തെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകണം. ഈ സന്ദർശനം ആ ദിശയിലേക്കുള്ള ചുവടുവയ്പാണ്.”- മോദി ട്വീറ്റ് ചെയ്തു.പതിനാലു വർഷത്തിനിടെ ആദ്യമായാണ് ഉന്നതതലത്തിൽ ചർച്ച നടക്കുന്നത്. രണ്ടു ദിവസത്തെ സന്ദർശനത്തിന് വേണ്ടി ആണ് പുടിൻ എത്തിയത്.ഇന്നലെ രാത്രിയാണ് പുടിൻ ഇന്ത്യയിലെത്തിയത്.