വിശ്വ ഹിന്ദു പരിഷത്തിന്റെ മതപരിവർത്തനം കേരളത്തിലും;ഡിസംബർ 25 നു എറണാകുളത്ത് മതപരിവർത്തന പരിപാടി സംഘടിപ്പിക്കുമെന്ന് ഹിന്ദു ഹൈല്‍പ് ലൈൻ

single-img
13 December 2014

Conversionമത പരിവർത്തന പരിപാടികളുമായി തീവ്ര ഹിന്ദു സംഘടനകൾ കേരളത്തിലും.വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള ഹിന്ദു ഹൈല്‍പ് ലൈനാണ് കേരളത്തിലും മതപരിവർത്തനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഡിസംബര്‍ 25ന് തന്നെയാണ് കേരളത്തിലെയും പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പാലക്കാട് നിന്നുള്ള അഞ്ച് പേരും, കാസര്‍ഗോഡുള്ള ഒരു കുംടുംബവും മതപരിവർത്തനത്തിനു തയ്യാറായതായി ഹിന്ദു ഹെല്‍പ് ലൈന്‍ സംസ്ഥാന നേതാവ് അറിയിച്ചു.സോഷ്യൽ മീഡിയകൾ വഴിയാണു മതപരിവർത്തനത്തിന്റെ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.