പ്രവീൺ തൊഗാഡിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

single-img
13 December 2014

togadia-sl-2-2-2012വിശ്വ ഹിന്ദു പരിഷത്തിന്റെ ദേശീയ അധ്യക്ഷൻ പ്രവീൺ തൊഗാഡിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 2012ൽ കാഞ്ഞങ്ങാട്ട് നടന്ന വിശ്വഹിന്ദു പരിഷത്ത് സമ്മേളനത്തിൽ തൊഗാഡിയ നടത്തിയ പ്രസംഗം രാജ്യദ്രോഹപരമാണെന്ന് ചൂണ്ടിക്കാട്ടി ഹൊസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ളാസ് ഒന്ന് മജിസ്ട്രേറ്റാണു തൊഗാഡിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരിൽ തൊഗാഡിയക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.നിരവധി തവണ സമൻസ് അയച്ചിട്ടും ആളെ കണ്ടുകിട്ടിയില്ലെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് പരിഗണിച്ച കോടതി തൊഗാഡിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.