2014ലെ ലോക സുന്ദരി ദക്ഷിണാഫ്രിക്കൻ സുന്ദരി റോളിൻ സ്ട്രോസ്

single-img
14 December 2014

s2014ലെ ലോക സുന്ദരിയായി ദക്ഷിണാഫ്രിക്കൻ സുന്ദരി റോളിൻ സ്ട്രോസ് തിരഞ്ഞെടുക്കപ്പെട്ടു. 122 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് സ്ട്രോസ് ലോക സുന്ദരീ കിരീടം ചൂടിയത്. 2013ലെ ലോക സുന്ദരി ഫിലിപ്പീനിയായ മെഗൻ യങ് റോളൻ സ്ട്രോസിന് കിരീടം ചാർത്തി.

 
മിസ് ഹംഗറി എഡിനാ കുൽക്സർ രണ്ടാം സ്ഥാനത്തും മിസ് അമേരിക്ക എലിസബത്ത് സഫ്രിറ്റ് മൂന്നാം സ്ഥാനത്തും എത്തി. ഇന്ത്യയുടെ കോയൽ റാണ അവസാന പതിനൊന്നു സുന്ദരിമാരിൽ ആറാമതെത്തിയിരുന്നെങ്കിലും ഫൈനലിൽ എത്താൻ സാധിച്ചില്ല.