ആസ്ട്രേലിയയിൽ തോക്കുധാരി ജനങ്ങളെ ബന്ദികളാക്കി;ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ സംശയം

single-img
15 December 2014

hostagesഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ 15 പേരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയെന്ന് സംശയിക്കുന്ന ആയുധധാരി ബന്ദികളാക്കി. മാര്‍ട്ടിന്‍ പാലസിലെ ചോക്ലേറ്റ് കഫേയിലുണ്ടായിരുന്നവരെയാണ് ബന്ദികളാക്കിയത്. അക്രമിയുടെ കൈവശം തോക്കുകളും ഗ്രനേഡുകളും കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മദ്ധ്യ സിഡ്നിയിലെ മാർട്ടിൻപ്ളേസിലെ കോഫിഷോപ്പിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കൈയിൽ ബാഗും തോക്കുമായി കഫേയിലെത്തിയ അക്രമി വാതിലുകൾ അടയ്ക്കുകയും ജനങ്ങളോട് കൈകളുയയർത്തി നിൽക്കാനും ആജ്ഞാപിക്കുകയായിരുന്നു.

അറിയില്‍ ഇസ്ലാമികവാക്യങ്ങള്‍ എഴുതിയ കറുത്ത പതാക ചില്ലില്‍ പതിച്ചിട്ടുണ്ട്. ബന്ദികളെ രക്ഷിക്കാനായി പ്രത്യേക കമാന്‍ഡോ സംഘം ചോക്ലേറ്റ് കഫേ വളഞ്ഞിരിക്കുകയാണ്. ഇതിനടുത്തുള്ള സിഡ്‌നി ഓപേറ ഹൗസില്‍ നിന്നും ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ട്. പ്രദേശം പൂര്‍ണമായും സുരക്ഷേസേനയുടെ നിയന്ത്രണത്തിലാണു.

കഫേയില്‍ 10 ജീവനക്കാരും മറ്റ് 30 പേരും ഉള്ളതായി അനൗദ്യോഗികമായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത്രയും നേരമായിട്ടും അക്രമി പോലീസുമായി ബന്ധപ്പെട്ടിട്ടില്ല. ഇയാളുടെ ആവശ്യമെന്താണെന്ന് ഇതേ വരെ അറിവായിട്ടില്ലെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് കമ്മീഷണര്‍ അന്‍ഡ്രൂ സിപിയോണ്‍ അറിയിച്ചു