പെഷവാറിൽ സൈനിക സ്‌കൂളില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് താലിബാന്‍ രംഗത്ത്

single-img
16 December 2014

pkപെഷവാറില്‍ സൈനിക സ്‌കൂളില്‍ കണ്ടത് വരാനിരിക്കുന്ന കടുത്ത ആക്രമണങ്ങളുടെ ട്രെയ്‌ലര്‍ മാത്രമാണെന്നാണ് താലിബാൻ വക്താവ് മുഹമ്മദ് ഖൊറാസാനി . കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ നടത്താന്‍ തങ്ങള്‍ക്ക് കെല്‍പുണ്ടെന്നും മുതിര്‍ന്ന കുട്ടികളെ വെടിവയ്ക്കാന്‍ മാത്രമാണ് നിര്‍ദേശം നല്‍കിയതെന്നും ഖൊറാസാനി പറഞ്ഞു.

അമേരിക്കന്‍ സേന നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് കുട്ടികളെ വകവരുത്തിയതെന്ന് താലിബാന്‍ കമാന്‍ഡര്‍ ജിഹാര്‍ യാര്‍ വാസിര്‍ പറഞ്ഞു. അമേരിക്കന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പാക് സൈനികരുടെ കുട്ടികളാണ് കൊല്ലപ്പെട്ടത്.