പാകിസ്ഥാന് ഇന്ത്യയുടെ സാന്ത്വനം; കുരുന്നുകളുടെ കൂട്ടക്കുരുതിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യയിലെ സ്‌കൂളുകളില്‍ മൗന പ്രാര്‍ത്ഥന നടത്തണമെന്ന് മോദി

single-img
17 December 2014

Narendra Modiതാലിബാന്‍ ഭീകരര്‍ പാക്കിസ്ഥാനിലെ പെഷവാറില്‍ സൈനിക സ്‌കൂളിന് നേരെ നടത്തിയ ആക്രമണത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്ത്യയിലെ മുഴുവന്‍ സ്‌കൂളുകളിലും മൗന പ്രാര്‍ത്ഥന നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം. സ്‌കൂളുകളില്‍ രണ്ട് മിനിറ്റ് നീളുന്ന പ്രാര്‍ത്ഥനാ ചടങ്ങ് സംഘടിപ്പിക്കാനാണ് മോദി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ആക്രമണത്തെ കടുത്ത ഭാഷയില്‍ അപലപിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്നലെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ ഫോണില്‍ വിളിച്ച് ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ പിന്തുണ വാഗ്ദാനം ചെയ്തു. 12 മിനിട്ട് നീണ്ടു നിന്ന ഇവരുടെ സംസാരത്തില്‍ അറിവിന്റെ ക്ഷേത്രത്തില്‍ നടന്ന ഈ ഭീകരാക്രമണം പാക്കിസ്ഥാനെതിരെ മാത്രമല്ല മനുഷ്യത്വത്തിനെതിരായത് കൂടിയാണെന്നും മോദി പറഞ്ഞു.