തീവ്രവാദ പ്രവർത്തനങ്ങൾക്ക് വധശിക്ഷ ഒഴിവാക്കിയ തീരുമാനം പാകിസ്ഥാൻ പിൻവലിച്ചു

single-img
17 December 2014

naതീവ്രവാദ പ്രവർത്തനങ്ങൾക്ക് വധശിക്ഷ ഒഴിവാക്കിയ തീരുമാനം പാകിസ്ഥാൻ പിൻവലിച്ചു.വധശിക്ഷയ്ക്കുള്ള മോറട്ടോറിയം ഒഴിവാക്കണമെന്ന് സൈനിക മേധാവി റഹീൽ ഷെരീഫും ആവശ്യപ്പെട്ടിരുന്നു. ഭീകര പ്രവർത്തനത്തിന് വധശിക്ഷ നൽകുന്നതിന് മോറട്ടോറിയം അനുവദിച്ച നടപടി റദ്ദാക്കണമെന്ന് മന്ത്രിസഭാ സമിതിയുടെ ശുപാർശ ഷെരീഫ് അംഗീകരിച്ചതായി മൊഹ്ദീൻ വാസ്നി അറിയിച്ചു.

 

അതേസമയം ഭീകരതയോട് യാതൊരു തരത്തിലുള്ള സന്ധിയും ചെയ്യില്ലെന്ന് നവാസ് ഷെരീഫ് വ്യക്തമാക്കി. നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടമായത്. അവർ ജീവൻ വെടിഞ്ഞത് ഒരിക്കലും വെറുതെയാവില്ല എന്നും ഷെരീഫ് പറഞ്ഞു.