പെഷാവറിലെ സൈനിക സ്കൂളിൽ കുട്ടികളെ കൊന്നൊടുക്കിയ ഭീകരരുടെ ചിത്രങ്ങൾ പാക് താലിബാൻ പുറത്തുവിട്ടു

single-img
17 December 2014

tപാകിസ്ഥാനിൽ പെഷാവറിലെ സൈനിക സ്കൂളിൽ 132 കുട്ടികളെ കൊന്നൊടുക്കിയ ഭീകരരുടെ ചിത്രങ്ങൾ പാക് താലിബാൻ പുറത്തുവിട്ടു. ഒരു വെള്ള ബാനറിന് മുന്നില്‍ തോക്കുധാരികളായി ഇരിക്കുന്ന സംഘത്തിന്റെ ചിത്രം ഭീകര സംഘടനയുടെ വക്താവ് മൊഹമ്മദ് ഖുറാസാനിയാണ് പുറത്ത് വിട്ടിരിക്കുന്നത്.

 

ഇതേ അക്രമികൾ താലിബാൻ നേതാവിനൊപ്പം ഇരിക്കുന്നതാണ് മറ്റൊരു ചിത്രം. കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നും സൈനികർ നടത്തുന്ന സ്ഥാപനങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും ചിത്രങ്ങൾക്കൊപ്പം പുറത്തിറക്കിയ പ്രസ്താവനയിൽ താലിബാൻ മുന്നറിയിപ്പു നൽകി.ഇന്ന് രാവിലെയായിരുന്നു താലിബാന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടത്.