കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ രൂക്ഷമായ വെടിവയ്പ്പ്

single-img
18 December 2014

encounter-storyകാശ്മീരിലെ കുപ് വാര ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ രൂക്ഷമായ വെടിവയ്പ്പ്. അതിര്‍ത്തിയുലൂടെ നുഴഞ്ഞുകയറിയ മൂന്ന് ഭീകരരുമായാണ് സൈന്യം ഏറ്റുമുട്ടിയത്. ഇതില്‍ ഒരാളെ സൈന്യം വെടിവച്ചുകൊല്ലപ്പെടുത്തി. നുഴഞ്ഞുകയറിയ രണ്ട് ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്.

നുഴഞ്ഞുകയറിയ ഭീകരര്‍ സാല്‍ക്കോട്ട് ഗ്രാമത്തിൽ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. സൈന്യത്തിന്റെ തിരിച്ചടിയിൽ ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്. ഇയാളുടെ പക്കല്‍ നിന്ന് ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

നേരത്തെ ഡിസംബര്‍ അഞ്ചിന് കാശ്മീരില്‍ നാലിടത്തുണ്ടായ ഭീകരാക്രമണത്തില്‍ എട്ട് സൈനികരും മൂന്ന് പോലീസുകാരും കൊല്ലപ്പെട്ടിരുന്നു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള മൊഹ്‌റ പട്ടണത്തിലെ പട്ടാളക്യാമ്പിനു നേരേയാണ് പ്രധാന ആക്രമണമുണ്ടായത്. ഈ ആക്രമണങ്ങളെ തുടർന്ന് അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കിയിരുന്നു.