അംഗത്വ വിതരണത്തില്‍ കേരളം ഏറ്റവും പിന്നില്‍; ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് അമിത് ഷായുടെ രൂക്ഷ വിമര്‍ശനം

single-img
19 December 2014

amithകഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ ബിജെപി ദേശിയ അധ്യക്ഷന്‍ അമിത്ഷായുടെ വക സംസ്ഥാന നേത്രത്വത്തിന് രൂക്ഷ വിമര്‍ശനം. അംഗത്വ വിതരത്തിന്റെ പേരിലാണ് ബി.ജെ.പി നേതാക്കള്‍ വിമര്‍ശനം ഏറ്റുവാങ്ങിയത്.

അംഗത്വ വിതരണത്തില്‍ കേരളം ഏറ്റവും പിന്നിലാണെന്ന് അദ്ദേഹം പരാമര്‍ശിച്ചു. പാര്‍ട്ടിയിലെ അംഗങ്ങളുടെ എണ്ണം 40 ലക്ഷമായെങ്കിലും ഉയര്‍ത്തണമെന്നും നേതാക്കളോട് ആവശ്യപ്പെട്ടു.