എല്ലാം നമ്മുടെ കയ്യിലാണെന്ന് വിചാരിക്കരുത്; ഗ്രൂപ്പ് വ്യത്യാസമില്ലാതെ പരോക്ഷ വിമര്‍ശനവുമായി വി.എം സുധീരന്‍

single-img
23 December 2014

sudheeran-president-new-1__smallതിരുവനന്തപുരം: കോണ്‍ഗ്രസ് ഗ്രൂപ്പുകളെ പരോക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ രംഗത്ത്. എല്ലാം നമ്മുടെ കയ്യിലാണെന്ന് വിചാരിക്കരുതെന്നും അധികാരമുള്ളപ്പോള്‍ ഓടിക്കൂടുന്നവര്‍ അധികാരം പോകുമ്പോള്‍ കൂടെ ഉണ്ടാകില്ലെന്നും.  കെ. കരുണാകരന്റെ ജീവിതം നല്‍കുന്ന പാഠമിതാണെന്നും സുധീരൻ പറഞ്ഞു.  മാധ്യമങ്ങളെ കാണുമ്പോള്‍ കെ.മുരളീധരന്‍ പഴയത് പലതും മറക്കുകയാണെന്നും മുരളിയെ തിരിച്ചെടുക്കരുതെന്ന് പല ഗ്രൂപ്പ് മാനേജര്‍മാരും പറഞ്ഞിട്ടും താനടക്കം മൂന്നു പേര്‍ മാത്രമാണ് മുരളിയെ തിരിച്ചെടുക്കുന്നതിനെ പിന്തുണച്ചതെന്നും സുധീരൻ പറഞ്ഞു. ചില വിഷയങ്ങള്‍ പറയുമ്പോള്‍ താന്‍ ഒറ്റയ്ക്കാകുമെങ്കിലും പിന്നീട് അത് പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.