നീതി ആയോഗിന്റെ വൈസ് ചെയര്‍മാനായി സാമ്പത്തിക വിദഗ്ദന്‍ അരവിന്ദ് പനാഗരിയയെ നിയമിച്ചു

single-img
5 January 2015

arകേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന നീതി ആയോഗിന്റെ വൈസ് ചെയര്‍മാനായി സാമ്പത്തിക വിദഗ്ദന്‍ അരവിന്ദ് പനാഗരിയയെ നിയമിച്ചു.ശാസ്ത്രജ്ഞന്‍ വി.കെ സരസ്വത്, സാമ്പത്തിക വിദഗ്ധന്‍ ബിബേക് ഡെബ്രോയ് എന്നിവരാണ് നീതി ആയോഗിലെ രണ്ട് സ്ഥിരാഗംങ്ങള്‍.

 
ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, കൃഷി മന്ത്രി രാധാ മോഹന്‍ സിങ് എന്നിവരെ എക്‌സ് ഒഫീഷ്യോ അംഗങ്ങളായും ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, സാമൂഹ്യ ക്ഷേമ മന്ത്രി തവാര്‍ ചന്ദ്, മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി എന്നിവരെ പ്രത്യേക ക്ഷണിതാക്കളായും നിയമിച്ചു.

 
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞായ പഗാരിയ കൊളംബിയ സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗം പ്രഫസറാണ്.ആസൂത്രണക്കമ്മീഷന് പകരമുള്ള പുതിയ സംവിധാനമാണ് ജനവരി ഒന്നിന് നിലവില്‍ വന്ന ‘നീതി ആയോഗ്’.