വ്യത്യസ്ത പദ്ധതികളുമായി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം കണ്ടെത്താന്‍ ആം ആദ്മി പാര്‍ട്ടി

single-img
9 January 2015

aദില്ലി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം കണ്ടെത്താന്‍ വ്യത്യസ്തമായ പദ്ധതികളുമായി ആം ആദ്മി പാര്‍ട്ടി . സെല്‍ഫി വിത്ത് മഫ്‌ലര്‍മാന്‍, മീല്‍സ് വിത്ത് കെജ്രിവാള്‍, ഐ ഫണ്ട് ഹോണസ്റ്റ് പാര്‍ട്ടി എന്നിങ്ങനെ വ്യത്യസ്തമായ പദ്ധതികളാണ് ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം കണ്ടെത്താന്‍ ആം ആദ്മി പാര്‍ട്ടി ആവിഷ്‌കരിച്ചിരിക്കുന്നത്. മുപ്പത് കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സമാഹരിക്കാനാണ് ആം ആദ്മി പാര്‍ട്ടി ലക്ഷ്യം വെക്കുന്നത്.

 

ദില്ലിക്ക് പുറത്തും തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം കണ്ടെത്താന്‍ പരിപാടികള്‍ നടക്കുന്നുണ്ട്.ഐ ഫണ്ട് ഹോണസ്റ്റ് പാര്‍ട്ടി പദ്ധതി പ്രഖ്യപിച്ച് മൂന്ന് ദിവസത്തിനകം ആം ആദ്മി പാര്‍ട്ടിയുടെ അക്കൗണ്ടിലെത്തിയത് 49 ലക്ഷം രൂപ.

 

മുംബൈയില്‍ സംഘടിപ്പിച്ച ഡിന്നര്‍ വിത്ത് കെജ് രിവാള്‍ പരിപാടിയിലൂടെ ഒരോറ്റ ദിവസത്തില്‍ സംഘടിപ്പിച്ചത് 91 ലക്ഷം രൂപയാണ്. സമാനമായ പദ്ധതികള്‍ ഈ മാസം 9 ന് മുംബൈയിലും 11ന് ബംഗലൂരുവിലും സംഘടിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി നേതൃത്വം. പണം നല്‍കിയവരുടെ പേര് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും