ദുരന്തങ്ങളില്‍ നിന്ന് പാഠംപഠിക്കില്ല, ടോര്‍ച്ച് വെളിച്ചത്തില്‍ നാല്‍പതോളം സ്ത്രീകള്‍ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ

single-img
10 January 2015

Sterilization-Surgery-Pardaphash-165124ദുരന്തങ്ങള്‍ ആവര്‍ത്തിച്ചിട്ടും ജീവന് പുല്ലുവില. ഛത്തീസ്ഗഢിലെ ഒരു സര്‍ക്കാര്‍ ക്ലിനിക്കില്‍ നാല്‍പതോളം സ്ത്രീകളെ ടോര്‍ച്ച് വെളിച്ചത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരാക്കിയത് വിവാദമാകുന്നു. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. ടോര്‍ച്ചുവെളിച്ചത്തില്‍ ശസ്ത്രക്രിയ നടത്തുന്ന ചിത്രം പുറത്തുവന്നതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു.

 

ഛാത്ര ജില്ലയിലുള്ള ക്ലിനിക്കില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് നാല്‍പതോളം സ്ത്രീകളെ സുരക്ഷാക്രമീകരണള്‍ ഒന്നുമില്ലാതെ ശസ്ത്രക്രിയക്ക് വിധേയരാക്കിയത്. വൈദ്യുതി പോയതിനെ തുടര്‍ന്ന് ടോര്‍ച്ച് വെളിച്ചത്തില്‍ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ശസ്ത്രക്രിയയ്ക്കു ശേഷവും സ്ത്രീകള്‍ക്ക് ആവശ്യമായ പരിചരണം ലഭിച്ചില്ല എന്നും പരാതിയുണ്ട്. പരിചരിക്കാന്‍ ക്ലിനിക്കില്‍ നഴ്‌സുമാരും ഉണ്ടായിരുന്നില്ല.

 

കഴിഞ്ഞ നവംബറില്‍ ഛത്തീസ്ഗഢില്‍ നടത്തിയ കൂട്ട വന്ധ്യംകരണത്തെ തുടര്‍ന്ന് 13 സ്ത്രീകള്‍ മരിച്ചിരുന്നു. ഇത് ലോകമാധ്യമങ്ങളില്‍ പോലും വലിയവാര്‍ത്തയായിരുന്നു.