ദൈവത്തിന്റെ സ്വന്തം നാടും നക്‌സലുകളുടെ വിഹാരകേന്ദ്രമായി, പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ നടന്നത് 32 നക്‌സല്‍ ആക്രമണങ്ങള്‍

single-img
10 January 2015

naxals-indiaഒടുവില്‍ കേരളവും നക്‌സലുകളുടെ വിഹാരഭൂമിയായി മാറി. 10 വര്‍ഷത്തിനിടെ കേരളത്തില്‍ 32 നക്‌സല്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. രാജ്യത്ത് കഴിഞ്ഞ 10 വര്‍ഷകാലത്തിനിടയ്ക്ക് 17629 അക്രമസംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഒരു പതിറ്റാണ്ടിനിടെ നക്‌സല്‍ ആക്രമണങ്ങളില്‍ രാജ്യത്ത് ആകെ മരിച്ചത് 6861 പേരാണ്. 1936 പൊലീസുകാരാണ് നക്‌സല്‍ ആക്രമണങ്ങളില്‍ മരിച്ചത്. ഏറ്റുമുട്ടലുകളില്‍ ഈ കാലയളവില്‍ 1644 നക്‌സലുകളും കൊല്ലപ്പെട്ടു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 19326 നക്‌സലുകളെ അറസ്റ്റ് ചെയ്തു.നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും നക്‌സലുകള്‍ നടത്തുന്ന ആക്രമണങ്ങളുടെ എണ്ണം കൂടിവരുന്നതായാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.

 

2004 ല്‍ രാജ്യത്തുണ്ടായത് 1533 ആക്രമണങ്ങളാണ്. 2009 എത്തിയപ്പോഴേക്കും ഇത് 2258 ആയി വര്‍ദ്ധിച്ചു. ഫിലിപ്പൈന്‍സിലേയും തുര്‍ക്കിയിലേയും മാവോയിസ്റ്റ് സംഘടനകളുമായി രാജ്യത്തെ സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ രേഖയിലുണ്ട്.