കൊല്‍ക്കത്ത ഡംഡം റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ്‌ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്കേറ്റു

single-img
10 January 2015

kകൊല്‍ക്കത്തയിലെ ഡംഡം റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ്‌ സ്‌ഫോടനം. സ്ഫോടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വൈകുന്നേരം ആറുമണിക്കാണ്‌ സംഭവം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.രണ്ടാം നമ്പർ പ്ളാറ്റ്ഫാമിന് സമീപമാണ് സ്ഫോടനം നടന്നത്.

 
നാടൻ ബോംബാണ് പൊത്തിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിൽ സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ ചവറ്റുകുട്ടയിൽ നിന്ന് മൂന്ന് നാടൻ ബോംബുകൾ കണ്ടെടുത്തിട്ടുണ്ട്.