ഏയർഏഷ്യാ വിമാനത്തിന്റെ ബ്ളാക്ക് ബോക്സ് കണ്ടെത്തിയതായി റിപ്പോ‌ർട്ട്

single-img
11 January 2015

aജാവാ കടലിൽ തകർന്നു വീണ ഏയർഏഷ്യാ വിമാനത്തിന്റെ ബ്ളാക്ക് ബോക്സ് കണ്ടെത്തിയതായി റിപ്പോ‌ർട്ട്. ഇന്തോനേഷ്യൻ മുങ്ങൽ വിദഗ്ദ്ധർ കടലിന്റെ അടിത്തട്ടിൽ വിമാനാവശിഷ്ടങ്ങൾക്ക് അടിയിലായാണ് ബ്ളാക്ക് ബോക്സ് കണ്ടെത്തിയത്.

 
ഇത് വീണ്ടെടുക്കാനുള്ള ശ്രമം മുങ്ങൽ വിദഗ്ദ്ധർ നടത്തിവരികയാണ്. തിങ്കളാഴ്ച ബ്ളാക്ക് ബോക്സ് കരയിലെത്തിക്കാനാകുമെന്നാണ് കരുതുന്നത് . വിമാനത്തിന്റെ വാൽഭാഗം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.