ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫിബ്രവരി ഏഴിന്

single-img
12 January 2015

sഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫിബ്രവരി ഏഴിന് നടക്കും. വോട്ടെണ്ണല്‍ ഫെബ്രുവരി പത്തിന്‌ നടക്കും.ജനുവരി 14 മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങാം.ജനുവരി 24 വരെ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

 

സുപ്രീംകോടതി നിർദ്ദേശപ്രകാരം നിഷേധ വോട്ട് (നോട്ട) സംവിധാനവും ഏർപ്പെടുത്തി.പ്രമുഖ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബി ജെ പിയുടെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. മുന്‍ കേന്ദ്രമന്ത്രി അജയ് മാക്കന്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഡൽഹിയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.