ഐഎസ്ആര്‍ഒ ചെയര്‍മാനായി എ എസ് കിരണ്‍ കുമാറിനെ നിയമിച്ചു

single-img
13 January 2015

kiഐഎസ്ആര്‍ഒ ചെയര്‍മാനായി എ എസ് കിരണ്‍ കുമാറിനെ നിയമിച്ചു. കർണാടക സ്വദേശിയും അഹമ്മദാബാദിലെ സ്പെയ്സ് ആപ്ളിക്കേഷൻ സെന്റർ ഡയറക്ടറും ആണ് അദ്ദേഹം.മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.ചെയർമാനായിരുന്ന ഡോ. കെ.രാധാകൃഷ്ണൻ 2014 ഡിസംബർ 31 ന് വിരമിച്ചതിനെ തുടർന്നുളള ഒഴിവിലാണ് എ എസ് കിരണ്‍ കുമാറിനെ നിയമിച്ചത് .

 
ഉപഗ്രഹ പദ്ധതിയിൽ ഏറെ പരിചയ സമ്പത്തുളള ശാസ്ത്രഞ്ജനാണ് . ഐ.എസ്.ആർ.ഒയുടെ അഭിമാന പദ്ധതികളായ ചന്ദ്രയാൻ ഒന്ന്,മംഗൾയാൻ പദ്ധതികളിൽ ഉപയോഗിച്ച ഇലക്ട്രോ ഒപ്റ്റികൽ ഇമേജ് കാമറ വികസിപ്പിച്ചത് കിരൺ കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ്. കിരൺ കുമാറിന് 2012 ൽ പത്മശ്രീ ലഭിച്ചു.