കെജ്‌രിവാളിനെതിരെ ഷാസിയ ഇൽമി ബി.ജെ.പി സ്ഥാനാ‌ർത്ഥിയെന്ന് സൂചന

single-img
14 January 2015

ilന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ മാദ്ധ്യമപ്രവ‌ർത്തകയും മുൻ ആംആദ്മി നേതാവുമായിരുന്ന ഷാസിയ ഇൽമിയായിരിക്കും ബി.ജെ.പിയുടെ സ്ഥാനാ‌ർത്ഥിയെന്നാണ് സൂചന. ഷാസിയ രണ്ട് ദിവസത്തിനകം ബി.ജെ.പിയിൽ അംഗത്വം സ്വീകരിക്കുമെന്ന് റിപ്പോർട്ടുണ്ട്.ആംആദ്മിയിൽ ഉൾപാ‌ർട്ടി ജനാധിപത്യമില്ലെന്ന് ആരോപിച്ച് കഴിഞ്ഞ വർഷമാണ് ഷാസിയ എ.എ.പി വിട്ടത്.

 

കിരൺ വാലിയ ആണ് ന്യൂഡൽഹി മണ്ഡലത്തിൽ കോണ്‍ഗ്രസ്‌ സ്ഥാനാ‌ർത്ഥി . ന്യൂഡൽഹി മണ്ഡലത്തിൽ മത്സരിക്കുന്നതിൽ ആവേശവും ഒപ്പം സന്തോഷവും ഉണ്ടെന്ന് വാലിയ അഭിപ്രായപ്പെട്ടു. വാലിയ അടക്കം 43 പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള രണ്ടാം സ്ഥാനാർത്ഥി പട്ടികയാണ് കോൺഗ്രസ് ബുധനാഴ്ച പുറത്തിറക്കിയത്.