സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് കോഴിക്കോട് തുടക്കമായി

single-img
15 January 2015

k55-ാമത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് കോഴിക്കോട് തുടക്കമായി.ക്രിസ്ത്യന്‍ കോളേജിലെ പ്രധാനവേദിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്ഘാടനം ചെയ്തു.കുറ്റമറ്റരീതിയില്‍ കലോല്‍സവം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

 
ഉച്ചയ്ക്ക് 2.30 ന് കോഴിക്കോട് ബീച്ചില്‍ നിന്നുള്ള ഘോഷയാത്രയോടെയാണ് കലോത്സവത്തിന് തുടക്കമായത്. 50 സ്‌കൂളുകളില്‍ നിന്നായി ആറായിരത്തോളം കുട്ടികള്‍ ഘോഷയാത്രയില്‍ അണിനിരന്നു.ജനവരി 21 വരെ നടക്കുന്ന കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. 21 ന് വൈകിട്ട് മൂന്നിന് സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് വിതരണം ചെയ്യും.

 
മന്ത്രിമാരായ പി.കെ അബ്ദു റബ്ബ്, എം.കെ മുനീര്‍, കെ.സി ജോസഫ്. എം.കെ രാഘവന്‍ എം.പി, എം.ഐ ഷാനവാസ് എം.പി, മേയര്‍ എം.കെ പ്രേമജം, എം.എല്‍ എമാരായ പി.ടി.എ റഹീം, എ.കെ ശശീന്ദ്രന്‍, ഇ.കെ വിജയന്‍, വി.എം ഉമ്മര്‍ മാസ്റ്റര്‍, ജില്ലാ കളക്ടര്‍ സി.എ ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജമീല തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.