ഷാർലി എബ്ദോയുടെ നിലപാടുകൾ വംശീയ സംഘടനകളേയും തീവ്രവാദികളേയും പ്രോത്സാഹിപ്പിക്കുന്നു: പ്രകാശ് കാരാട്ട്

single-img
16 January 2015

PRAKASH_KARATഷാര്‍ളി എബ്ദോയുടെ ആദ്യ പ്രസിദ്ധീകരണം 1970ല്‍ ആരംഭിച്ചതുമുതല്‍ രാഷ്ട്രീയ മതവ്യക്തിത്വങ്ങളെ ഹാസ്യാത്മകമായി ചിത്രീകരിച്ചിരുന്നു. കൂടാതെ ഷാര്‍ലി എബ്ദോ ഇസ്ലാമിനെ പരിഹസിക്കുകയും പ്രവാചകന്‍ മുഹമ്മദിന്റെ ഉള്‍പ്പെടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കക്കുകയും ചെയ്യുന്ന പ്രസിദ്ധീകരണമാണെന്ന് സിപി ഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെ വിശദമാക്കുന്നത്. ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നെങ്കിലും ഇതിന് മറ്റ് മാനങ്ങള്‍ കൂടിയുണ്ടെന്ന് പ്രകാശ് കാരാട്ട് വിശദമാക്കുന്നു.

ഈ പ്രശ്‌നത്തെ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ വിഷയമായി മാത്രം ലഘൂകരിക്കാന്‍ കഴിയില്ല. ചാര്‍ളി എബ്ദോ തുടര്‍ച്ചയായി പ്രവാചകനെ കാര്‍ട്ടൂണുകളില്‍ അവതരിപ്പിക്കുന്നതും ഇസ്ലാമിനെ ആക്രമിക്കുന്നതും യൂറോപ്പിനെ ബാധിച്ചിച്ച ‘ഇസ്ലാമോഫോബിയ’യുടെ സാഹചര്യത്തിലാണ് കാണേണ്ടതെന്നും അദ്ദേഹം വിശദമാക്കുന്നു. ഫ്രാന്‍സില്‍ നാഷണല്‍ ഫ്രണ്ട് പോലുള്ള വലതുപക്ഷകക്ഷി പാര്‍ട്ടികള്‍ ശക്തിയാര്‍ജിക്കുന്നത് അവിടെ നിലനില്‍ക്കുന്ന ഇസ്ലാമോഫോബിയയുടെ കൂടി ഭാഗമാണെന്നും കാരാട്ട് വ്യക്തമാക്കുന്നു.

പശ്ചിമേഷ്യന്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട ഭീകരവാദത്തെ കേവലം മതപരമായ യാഥാസ്ഥിതികതയായി കാണാൻ കഴിയില്ലെന്നും. മറിച്ച് സാമ്രാജ്യത്വ കടന്നാക്രമണത്തിന്റെയും പാശ്ചാത്യ സാമ്രാജ്യത്വവും ജിഹാദി യാഥാസ്ഥിതിക ശക്തികളും മതനിരപേക്ഷ ഭരണങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെയും തമ്മിലുള്ള അവിശുദ്ധസഖ്യത്തിന്റെയും ഉല്‍പ്പന്നമാണെന്നും കാരാട്ട് പറഞ്ഞു.

ഫ്രഞ്ച് റിപ്പബ്ലിക് ശക്തമായ മതനിരപേക്ഷതയില്‍ അടിയുറച്ചുനില്‍ക്കുകയും മതത്തെ പൊതുമണ്ഡലത്തില്‍ കടന്നുവരാന്‍ അനുവദിച്ചിട്ടില്ലെന്നത് സ്വാഗതാര്‍ഹമാണ് എങ്കിലും സിറിയയില്‍ ബാഷര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള മതനിരപേക്ഷ സര്‍ക്കാരിനെ പുറത്താക്കാനുള്ള ശ്രമത്തിന്റെ മുന്‍നിരയില്‍ ഫ്രാന്‍സ് നില്‍ക്കുകയാണെന്ന് കാരാട്ട് ചൂണ്ടിക്കാട്ടുന്നു.  പ്രവാചകന്റെ ചിത്രങ്ങളോ കാര്‍ട്ടൂണുകളോ പ്രസിദ്ധീകരിക്കുമ്പോള്‍ മുസ്ലിങ്ങളുടെ മതവികാരങ്ങള്‍ വ്രണപ്പെടുന്നത് അവര്‍ മാനിക്കുന്നില്ലെന്നു.

അതേസമയം, ഇസ്രയേലിനോ ജൂതതീവ്രവാദത്തിനോ എതിരായ വിമര്‍ശങ്ങളോട് അവര്‍ ശക്തമായി പ്രതികരിക്കുകയും ഇവ സെമിറ്റിക് വിരുദ്ധമാണെന്ന് മുദ്രകുത്തുന്നതായും കാരാട്ട് ലേഖനത്തില്‍ വിശദമാക്കുന്നു.

യൂറോപ്പിലെമ്പാടും തീവ്രവലതുപക്ഷശക്തികളും നവനാസികളും കുടിയേറ്റക്കാരെ ലക്ഷ്യമിട്ടിരിക്കുകയാണ്. ഇതിന്റെ ഇരകളില്‍ ഭൂരിപക്ഷവും മുസ്ലിങ്ങളാണെന്നും. ഗ്രീസില്‍ നവനാസി കക്ഷിയായ ഗോള്‍ഡന്‍ ഡാണ്‍ പാര്‍ട്ടി ബംഗ്ലാദേശ്, മധ്യപൗരസ്ത്യ ദേശങ്ങള്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരെ കായികമായ നേരിടുകയും. ജര്‍മനിയില്‍ കുടിയേറ്റവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്ന പെഗിഡ ആയിരങ്ങളെ സംഘടിപ്പിച്ചിരിക്കുന്നു.

മുസ്ലിങ്ങളെ ഒന്നടങ്കം ഭീകരരായി മുദ്രകുത്തുന്നതിനുള്ള ശ്രമം നടക്കുന്ന സാഹചര്യത്തില്‍ കാരിക്കേച്ചറുകളും പ്രവാചകനിന്ദയും എരിതീയില്‍ എണ്ണയൊഴിക്കലാണെന്നും കാരാട്ട് തന്റെ ലേഖനത്തില്‍ വിശദമാക്കുന്നു.

യൂറോപ്പിലെ മുസ്ലിംസമൂഹങ്ങളിലെ ചെറിയ വിഭാഗം യുവജനങ്ങളെമാത്രം ബാധിച്ച തീവ്രവാദപ്രശ്‌നത്തിന്റെ വേരുകള്‍ അറുക്കുന്നതിന് മുസ്ലിംസമുദായത്തെ ഒറ്റപ്പെടുത്തുന്നതിനുള്ള അന്തരീക്ഷംഒഴിവാക്കക്കുയാണ് വേണ്ടത്. ഷാര്‍ളി എബ്ദോ ഓഫീസിലുണ്ടായ ആക്രമണത്തില്‍ മുസ്ലിംവംശജനായ പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു. കൂടാതെ ഇതിന്റെ തുടര്‍ച്ചയായി സൂപ്പര്‍മാര്‍ക്കറ്റില്‍ തീവ്രവാദികൾ ജനങ്ങളെ ബന്ദികളാക്കിയപ്പോള്‍ മുസ്ലിം ജീവനക്കാരനാണ് ബന്ദികളില്‍ ചിലരെ രക്ഷിച്ചത്.

ഭയന്ന് പിന്‍വാങ്ങില്ലെന്ന് പ്രഖ്യാപിച്ച്, വെല്ലുവിളിയുടെ സന്ദേശവുമായി, വീണ്ടും പ്രവാചകന്റെ ചിത്രീകരണവുമായി വാരികയുടെ പുതിയ ലക്കം ഇറങ്ങിയത് എന്നത് ദൗര്‍ഭാഗ്യകരമാണ്. ഇത്തരം പ്രകോപനപരമായ നിലപാടുകള്‍ വെള്ളക്കാരുടെ വലതുപക്ഷ വംശീയസംഘടനകളെയും മുസ്ലിംസമുദായത്തിലെ തീവ്രവാദികളെയും  മാത്രമേ സഹായിക്കുവെന്നും കാരാട്ട് വിശദമാക്കുന്നു.