മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി എച്ച് എസ് ബ്രഹ്മ ഇന്ന് ചുമതല ഏല്‍ക്കും

single-img
16 January 2015

brമുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി എച്ച് എസ് ബ്രഹ്മ ഇന്ന് ചുമതല ഏല്‍ക്കും. ഇന്ന് ചുമതല ഏല്‍ക്കുന്ന ബ്രഹ്മയുടെ നേതൃത്വത്തിലായിരിക്കും ദില്ലിയില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുക. വി.എസ് സമ്പത്ത് വിരമിക്കുന്ന ഒഴിവിലാണ് ബ്രഹ്മയുടെ നിയമനം. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാണ് സമ്പത്ത് പടി ഇറങ്ങുന്നത്. അസം സ്വദേശിയായ ബ്രഹ്മക്ക് ഈ വര്‍ഷം ഏപ്രില്‍ 19 വരെയാണ് കാലാവധി.