ബാബാ രാംദേവിനെ ഹരിയാനയുടെ ബ്രാന്‍ഡ് അംബാസഡറായി ബി.ജെ.പി സര്‍ക്കാര്‍ നിയമിച്ചു

single-img
16 January 2015

ramdev-ap.jpg.crop_display_1.jpg.crop_displayയോഗാ ഗുരു ബാബ രാംദേവിനെ ഹരിയാന സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. യോഗയെയും ആയുര്‍വേദത്തെയും പ്രചരിപ്പിക്കുന്നതിനായാണ് രാംദേവിനെ ബ്രാന്‍ഡ് അംബാസഡറാക്കുന്നതെന്ന് കായിക ആരോഗ്യ മന്ത്രി അനില്‍ വിജ് പറഞ്ഞു. സംസ്ഥാനത്ത് ആയിരം ഏക്കറില്‍ ഔഷധത്തോട്ടം സ്ഥാപിക്കുമെന്നും ഇവിടെ രാംദേവിന്റെയും അദ്ദേഹത്തിന്റെ അടുത്ത അനുയായി ബാലകൃഷ്ണന്റെയും മേല്‍നോട്ടത്തില്‍ ഇരുപത്തയ്യായിരം ഇനം ഔഷധ സസ്യങ്ങള്‍ നട്ടുവളര്‍ത്തുമെന്നും അനില്‍ വിജ് പറഞ്ഞു.