അവസരം നല്‍കിയാല്‍ പള്ളികളില്‍ ഗണപതി വിഗ്രഹം പ്രതിഷ്ഠിക്കുമെന്ന് യോഗി ആദിത്യനാഥ്

single-img
9 February 2015

yoginath_അവസരം നല്‍കുകയാണെങ്കില്‍ എല്ലാ പള്ളികളിലും ഗണപതിയുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുമെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്. അനുമതി നല്‍കുകയാണെങ്കില്‍ ഗണപതി വിഗ്രഹവും ഒപ്പം ഗണപതിയുടെ വാഹനമായ നന്ദിയും പള്ളികളില്‍ പ്രതിഷ്ഠിക്കുമെന്ന് ബിജെപി എം.പി വ്യക്തമാക്കി.വിശ്വഹിന്ദു പരിഷത്തിന്റെ വിരാട് ഹിന്ദു സമ്മേളനത്തിലാണ് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം.

ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് തന്നെ ഈ നൂറ്റാണ്ട് ഹിന്ദുത്വത്തിന്റേതാണെന്നും ആദിത്യനാഥ് പറഞ്ഞു. കാശിയിലേക്ക് എല്ലാവര്‍ക്കും പോകാമെന്നും എന്നാല്‍ മക്കയിലേക്കും മദീനയിലേക്കും മുസ്‌ലിംകള്‍ക്കു മാത്രമാണ് പ്രവേശനമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദി അധികാരമേറ്റതിനു പിന്നാലെ മത സൌഹാർദ്ദം തകർക്കുന്ന തരത്തിലുള്ള പ്രസ്താവനകളുമായി സംഘപരിവാർ നേതാക്കൾ രംഗത്ത് വന്നിരുന്നു.അതിന്റെ തുടർച്ചയായി വേണം ബിജെപി നേതാവിന്റെ പ്രസ്താവനെയേയും കണക്ക് കൂട്ടാൻ