കൊക്കെയ്ൻ കേസിനു തിരശ്ശീല വീഴുന്നോ?സിനിമ, രാഷ്ട്രീയ മേഖലകളിലെ ഉന്നതരുടെ സമ്മർദ്ദത്തെതുടർന്ന് കേസ് അവസാനിപ്പിക്കാൻ നീക്കം;അന്വേഷണസംഘം ഗോവയിൽ നിന്ന് ഇന്നെത്തും

single-img
9 February 2015

Models Reveal to Police in Kochi Cocaine Case  - Latestചലച്ചിത്രതാരം ഷൈൻ ചാക്കോയും മോഡലുകളും ഉൾപ്പെട്ട കൊക്കെയ്ൻ കേസ് ഒതുക്കി തീർക്കാൻ നീക്കം. തെളിവില്ലെന്ന് കാണിച്ച് വേഗത്തിൽ കേസ് അവസാനിപ്പിക്കാൻ നീക്കം നടക്കുന്നു. പ്രതികളുമായി ഗോവയിൽ പോയ പ്രത്യേക അന്വേഷണ സംഘം ഇന്ന് വൈകിട്ട് തിരിച്ചെത്തും. കേസിന്റെ ബലത്തിനാവശ്യമായ തെളിവുകൾ ഗോവയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ഇവർ നൽകുന്ന സൂചനകൾ.

 

കൊക്കെയ് നിന്റെ ഉറവിടം തേടി കൊച്ചി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ആറാം തീയതിയാണ് ഒന്നാം പ്രതി രേഷ്മ, സഹസംവിധായിക ബ്ളെസി എന്നിവരുമായാണു ഗോവയിലേക്ക് പോയത്. ഗോവയിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന മൊഴിയെ തുടർന്നാണ് പ്രധാന സ്രോതസുകളെ പിടികൂടാനായി ഗോവയിലേക്ക് പോയത്.

 

കൊച്ചിയില്‍ മാസങ്ങള്‍ക്കു മുന്‍പ് ആഡംബര നൗകയില്‍ നടന്ന പോലീസ് റെയ്ഡിനെ തുടര്‍ന്നു മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള ന്യൂജനറേഷൻ സിനിമാക്കാരനെക്കുറിച്ച് പോലീസിനു സൂചനയും തെളിവും ലഭിച്ചിരുന്നു.എന്നാൽ പിന്നീട് കേസ് എങ്ങും എത്താതെ തേച്ച് മാച്ച് കളയുകയായിരുന്നു

 

ന്യൂജനറേഷൻ സിനിമാക്കാരിൽ പലരും മയക്ക്മരുന്ന് ഉപയോഗിക്കുന്നവരാണെന്നുള്ളത് പരസ്യമായ രഹസ്യമാണു.ആഡംബര നൗക കേസിൽ പറഞ്ഞ് കേട്ട സിനിമാക്കാരനാണു ഇന്ന് ന്യൂജനറേഷൻ സിനിമയിലെത്തിയ പലർക്കും മയക്ക്മരുന്നുകൾ പരിചയപ്പെടുത്തി നൽകിയതും.ആഡംബര നൌക കേസിനു പിന്നിലുള്ളവരും ഷൈൻ ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിനു പിന്നിലുള്ളവരും തമ്മിൽ ബന്ധമുണ്ടെന്നാണു ലഭിക്കുന്ന സൂചനകൾ.പൊതുജനത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള കസർത്തുകളാണു പോലീസിന്റെ ഭാഗത്ത് നിന്ന് കൊക്കെയ്ൻ കേസിൽ നടക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്.

 

ഒന്നാം പ്രതി രേഷ്മ രംഗസ്വാമി, രണ്ടാം പ്രതി ബ്ലെസി സിൽവസ്റ്റർ, മൂന്നാം പ്രതിയും നടനുമായ ഷൈൻ ടോം ചാക്കോ, നാലും അഞ്ചും പ്രതികളായ ടിൻസി ബാബു, സ്‌നേഹ ബാബു തുടങ്ങിയവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.