അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റായിപ്പോയെന്ന് ശശി തരൂര്‍

single-img
9 February 2015

30IN_SHASHI_THAROO_1252687fപാര്‍ലമെന്റ് അക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റായിപ്പോയെന്നും ആ വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് തരൂര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

 

അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം വീട്ടുകാര്‍ക്ക് തിരിച്ചു നല്‍കേണ്ടിയിരുന്നുവെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. 2013ലാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്.ജമ്മു കശ്മീരിലെ അഞ്ച് കോണ്‍ഗ്രസ് എം എല്‍ എമാര്‍ അഫ്‌സല്‍ ഗുരുവിന്റെ വധം തെറ്റാണെന്ന് പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് തരൂരിന്റെ ട്വീറ്റ്.

 

ഗുലാം നബി ആസാദിന് രാജ്യസഭയിലേക്ക് വോട്ടുകിട്ടാനാണ് അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ മാപ്പു പറഞ്ഞതെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞുള്ള ട്വീറ്റിന് മറുപടിയായാണ് തരൂരിന്റെ വിവാദ ട്വീറ്റ്.