ഡൽഹി തിരഞ്ഞെടുപ്പ്:ലോകമാധ്യമങ്ങളിൽ മോദിക്ക് പരിഹാസം

single-img
11 February 2015

modi_wharton_bjpapഈയാഴ്ച ഡല്‍ഹി ഒരു ശാസ്ത്ര സത്യത്തെ കുറിച്ച് പഠിപ്പിക്കുന്നു. എല്ലാ പ്രവര്‍ത്തികള്‍ക്കും തുല്യമായ ഒരു പ്രതിപ്രവര്‍ത്തിയുണ്ടാകും.ഡൽഹി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മോദിയെ പരിഹസിച്ച് സിഎന്‍എന്നിൽ വന്ന വാർത്തയാണിത്.സി.എൻ.എന്നിനു പുറമേ ലോകമാധ്യമങ്ങളായ അല്‍ജസീറ, സിഎന്‍എന്‍, ബിബിസി, ദി ഗാഡിയന്‍ തുടങ്ങിയവയിലെല്ലാം ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം ചർച്ചയായി.

 

എഎപിയെ വാഴ്ത്തിയ മാധ്യങ്ങള്‍ മോദിയെ പരിഹസിക്കുകയും ചെയ്തു. അമേരിക്കന്‍ മാധ്യമങ്ങളും ബ്രിട്ടീഷ് മാധ്യമങ്ങളും അല്‍ജസീറയും വാര്‍ത്തയ്ക്ക് വലിയ പ്രധാന്യം നല്‍കി. ഇന്ത്യയുടെ തലസ്ഥാനത്ത് രാഷ്ട്രീയ ഭൂകമ്പമെന്നാണ് വിഷിങ്ടണ്‍ പോസ്റ്റ് ഫലത്തെ വിലയിരുത്തിയത്. അമേരിക്കന്‍ മാധ്യമങ്ങളില്‍ മോദിയെ അങ്ങേയറ്റം പരിഹസിച്ചിട്ടുണ്ട്.

 

മോദിയുടെ മാഡിസണ്‍ സ്‌ക്വയര്‍ പ്രദര്‍ശനവും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ മോദി സ്വീകരിക്കുന്ന മൌനവും അമേരിക്കൻ മാധ്യമങ്ങളിൽ പരിഹാസത്തിനും വിമർശനങ്ങൾക്കും കാരണമായിരുന്നു