ഡെല്‍ഹി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് 60 ക്രിമിനല്‍ കുറ്റവാളികള്‍; പക്ഷേ ജനങ്ങള്‍ ഒരാളെപ്പോലും നിയമസഭ കാണിച്ചില്ല

single-img
12 February 2015

rally2013ലെ 70 അംഗ നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 (36%) പേരായിരുന്നു ക്രിമിനല്‍ കേസ് പ്രതികളായി ഉണ്ടായിരുന്നത്. 2008ലെ 68 അംഗ ഡല്‍ഹി നിയമസഭയില്‍ ക്രിമിനിലുകലുടെ എണ്ണം 29 (43%) ആയിരുന്നു. അതായത് ക്രിമിനലുകളുടെ എണ്ണത്തില്‍ 2008ല്‍ നിന്നും 2013ലെത്തുമ്പോഴേക്കും ഘട്ടം ഘട്ടമായി കുറവ് വന്നിട്ടുണ്ട്.

അതെസമയം 70 എം.എല്‍.എമാരില്‍ 44 പേരും കോടിപതികളാണ്. 11 എം.എല്‍.എമാര്‍ക്ക് പത്തുകോടിയിലധികം രൂപയുടെ ആസ്തിയുണ്ട്. എം.എല്‍.എമാരുടെ ശരാശരി ആസ്തി 6.29 കോടിയാണ്. പത്ത് എം.എല്‍.എമാര്‍ക്ക് ഒരു കോടിയോളം രൂപയുടെ ബാധ്യതയുണ്ട്. 24 എം.എല്‍.എമാര്‍ക്ക് 12ാം ക്ലാസിനു താഴെയേ വിദ്യാഭ്യാസ യോഗ്യതയുള്ളൂ. ബിരുദത്തിനു മുകളില്‍ യോഗ്യതയുള്ള 43 പേരുണ്ട് നിയമസഭയില്‍.

ഒരു കോടി രൂപയിലധികം ആസ്തിയുണ്ടെന്ന് വെളിപ്പെടുത്തിയ 186 സ്ഥാനാര്‍ഥികള്‍ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 239 കോടിയുടെ സ്വത്തുള്ള ശിരോമണി അകാലിദള്‍ സ്ഥാനാര്‍ഥി മജീന്ദര്‍ സിങ് സിര്‍സയും ഇക്കൂട്ടത്തില്‍ പെടുന്നു.