ബിഹാര്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചിക്ക് പിന്തുണയുമായി ഗവര്‍ണര്‍

single-img
12 February 2015

Jitan-Ram-Manjhiപട്‌ന: ബിഹാര്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചിക്ക് പിന്തുണയുമായി ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയുടെ രംഗത്ത്. മാഞ്ചി 20നു സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം ഗവർണർ ആവശ്യപ്പെട്ടു. ജെഡിയു നിയമസഭാകക്ഷി നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തത് അംഗീകരിച്ച സ്പീക്കറുടെ നടപടി പട്‌ന ഹൈക്കോടതി സ്‌റ്റേ ചെയ്തതിരുന്നു. തുടർന്ന് രാത്രി വൈകിയാണ് ഗവര്‍ണർ തന്റെ തീരുമാനം അറിയിച്ചത്.

നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്ന 20നു ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത് ഉടന്‍ തന്നെ മാഞ്ചി ഭൂരിപക്ഷം തെളിയിക്കണം. നിലവില്‍ മാഞ്ചിയെ നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്നു മാത്രമല്ല, ജെഡിയുവില്‍ നിന്നുതന്നെ പുറത്താക്കിയിരിക്കുകയാണ്.