കേരളം മൂന്നാം സ്ഥാനത്ത്

single-img
12 February 2015

national-gamesതിരുവനന്തപുരം: ദേശീയ ഗെയിംസില്‍ ആറ് സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമായി കേരളം മുന്നേറ്റം തുടരുന്നു. അത്‌ലറ്റിക്‌സിലാണ് വലിയ നേട്ടം കൈവരിച്ചത് രണ്ട് സ്വര്‍ണവും അഞ്ച് വെള്ളിയും ഒരു വെങ്കലവും.

മൊത്തം 28 സ്വര്‍ണവും 31 വെള്ളിയും 36 വെങ്കലവുമായി മെഡല്‍ നിലയില്‍ കേരളം മൂന്നാം സ്ഥാനത്ത് തുടരുന്നു. സൈക്ലിങ്ങില്‍ സ്വര്‍ണം നേടിയത് ടി.പി.അഞ്ജിതയാണ്. അത്‌ലറ്റിക്‌സില്‍ ലോങ്ജമ്പില്‍ വി.നീനയ്ക്കും 400 മീറ്ററില്‍ അനില്‍ഡ തോമസിനുമാണ് സ്വര്‍ണം. കനോയിങ് 500 മീറ്റര്‍ സിംഗിള്‍സില്‍ നിത്യ കുര്യാക്കോസും നാലുപേര്‍ തുഴയുന്ന 500 മീറ്ററില്‍ വനിതാ ടീമും സ്വര്‍ണം നേടി.