ലൈംഗികപീഡന കേസുകളുടെയും തലസ്ഥാനമായി തിരുവനന്തപുരം, ലൈംഗികപീഡന കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് അനന്തപുരിയില്‍

single-img
12 February 2015

trivandrum-central-railway-station-768x398കേരളത്തില്‍ ലൈംഗികപീഡന കേസുകളുടെ എണ്ണത്തില്‍ ഞെട്ടിപ്പിക്കുന്ന വര്‍ദ്ധന. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്തുണ്ടായ പീഡനകേസുകളില്‍ 18 ശതമാനവും തിരുവനന്തപുരം ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2014 ജനുവരി മുതല്‍ നവംബര്‍ വരെ റിപ്പോര്‍ട്ട് ചെയ്ത ലൈംഗികപീഡന കേസുകളുടെ എണ്ണമാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിര്‍ഭയ പദ്ധതി തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കാന്‍ പൊലീസ് നേതൃത്വം ആലോചിക്കുന്നുണ്ട്.

 

സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2014 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 5452 ലൈംഗികപീഡനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 980 കേസുകളും തിരുവനന്തപുരം ജില്ലയിലാണ്. 421 കേസുകളുമായി പീഡനസംഭവങ്ങളില്‍ മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 374 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്!ത തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുണ്ട്. അതേസമയം 136 കേസുകളുമായി കോഴിക്കോട് ജില്ലയാണ് പീഡനക്കേസുകളുടെ പട്ടികയില്‍ ഏറ്റവും പിന്നില്‍.