അട്ടപ്പാടിയില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു; വെടിവെച്ചത് മാവോയിസ്റ്റുകളാണെന്ന് സംശയം

single-img
13 February 2015

cpi-maoist-cadreഅഗളി:  അട്ടപ്പാടിയില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. വ്യാഴാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. മാവോവാദികളാണ് വെടിവെച്ചതെന്നാണ് പോലീസിന്റെ സംശയിക്കുന്നു. ഈ പ്രദേശങ്ങളിൽ ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. മുക്കാലിയില്‍ സ്റ്റുഡിയോ നടത്തുന്ന കല്‍ക്കണ്ടി സ്വദേശി ബെന്നിയാണ് മരിച്ചത്.

സുഹൃത്ത് കുട്ടായിയുമൊത്ത് ചിണ്ടക്കി ഭാഗത്ത് മീന്‍ പിടിക്കാന്‍ പോയതായിരുന്നു. വനത്തിനോട് ചേര്‍ന്ന ഭാഗത്ത് വെച്ചാണ് വെടിയേറ്റത്. മീന്‍ പിടിക്കുന്നതിനിടെ ഇവര്‍ക്ക് നേരെ ഒരു ടോര്‍ച്ച് വെളിച്ചം വന്നു. ഇവര്‍ കൈയ്യിലുണ്ടായിരുന്ന ടോര്‍ച്ച് തിരിച്ചടിച്ചപ്പോഴാണ് വെടിവെപ്പ് ഉണ്ടായത്. ബെന്നിയുടെ പിറകിലാണ് വെടിയേറ്റത്. ബെന്നിക്ക് വെടിയേറ്റതോടെ കുട്ടായി ഓടി താഴെ ചിണ്ടക്കിയിലെത്തി ആളുകളെയും കൂട്ടി തിരിച്ചെത്തിയപ്പോഴേക്കും ബെന്നി മരിച്ചിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പ് മാവോവാദികള്‍ മുക്കാലിയിലെ വനംവകുപ്പ് ഓഫീസിന് നേരെ ആക്രമണം നടത്തിയിരുന്നു.