ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ്

single-img
15 February 2015

India v Pakistan - 2015 ICC Cricket World Cupഅഡ്‌ലെയ്ഡ്: ഇന്ത്യയുടെ ഉപനായകന്‍ വിരാട് കോലിയുടെ  സെഞ്ച്വറിയുടെ മികവില്‍ പാകിസ്താനെതിരെ ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് നേടി.

119 പന്തില്‍ നിന്നാണ് കോലി തന്റെ രണ്ടാമത്തെ ലോകകപ്പ് സെഞ്ച്വറി നേടിയത്. 107 റണ്ണെടുത്ത കോലി പിന്നീട് സൊഹയ്ല്‍ ഖാന്റെ പന്തില്‍ കീപ്പര്‍ ഉമര്‍ അക്മലിന് പിടിച്ചു പുറത്തായി. പിന്നീട് 56പന്തില്‍ നിന്ന് 74 റണ്ണെടുത്ത സുരേഷ് റെയ്‌നയും പുറത്തായി. 41 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളുടെ അകമ്പടിയോടെയാണ് റെയ്‌ന അര്‍ധ സെഞ്ച്വറി തികച്ചത്.

തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം കൊഹ്ലി-ധവാൻ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ 129 റണ്ണിസ് പടുത്തുയര്‍ത്തിയശേഷമാണ് ഇല്ലാത്ത റണ്ണിന് ഓടി ധവാന്‍ പുറത്തായത്.  76 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ബൗണ്ടറിയും അടക്കം 73 റണ്ണെടുത്തായിരുന്നു ധവാന്റെ മടക്കം. 29.5 ഓവറില്‍ 163 റണ്‍സായിരുന്നു ഇന്ത്യയുടെ സ്‌കോര്‍. തുടർന്ന് വന്ന കൊഹ്ലി-റെയ്‌ന കൂട്ടുകെട്ട് ഇന്ത്യയെ ശക്തമായ സ്കോറിലേക്ക് നയിക്കുകയായിരുന്നു.