ഉഴവൂരില്‍ വീണ്ടും ഘര്‍ വാപസി; 37 പേരെ മതം മാറ്റി

single-img
16 February 2015

Gharഉഴവൂർ കേന്ദ്രീകരിച്ച് വീണ്ടും മതംമാറ്റം.ചടങ്ങില്‍ 37 പേര്‍ ഹിന്ദുമതം സ്വീകരിച്ചു. ഉഴവൂരിലെ മൂന്നു ചേരമര്‍ ക്രൈസ്‌തവ കുടുംബങ്ങളില്‍നിന്നായി എട്ടു പേരും രാമപുരം, മേലുകാവ്‌ പ്രദേശങ്ങളിലെ റോമന്‍ കത്തോലിക്ക കുടുംബങ്ങളില്‍നിന്നുള്ള 29 പേരുമാണ്‌ ഇവരെന്നു സംഘാടകര്‍ പറഞ്ഞു. വി.എച്ച്.പി ഉഴവൂര്‍ യൂനിറ്റ്, എസ്.എന്‍.ഡി.പി യോഗം അരീക്കര ശാഖ, ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം എന്നിവയുടെ ആഭിമുഖ്യത്തിലാണ് മതപരിവര്‍ത്തന ചടങ്ങ് നടന്നത്.

ആര്‍.എസ്‌.എസ്‌. നേതാക്കളും പ്രവര്‍ത്തകരും പിന്തുണയുമായി എത്തിയിരുന്നു. സര്‍വൈശ്വര്യപൂജയോടും സുദര്‍ശനഹോമത്തോടെയുമാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌.