സദാചാര ഗുണ്ടാ ആക്രമണം: നാല് പേരെ പോലീസ് പിടികൂടി

single-img
16 February 2015

moralpolicing1പാലക്കാട്:ചെര്‍പ്പുളശ്ശേരിയില്‍ സദാചാല ഗുണ്ടാ ആക്രമണത്തെ തുടര്‍ന്ന് മധ്യവയസ്കന്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ പോലീസ് കസ്റ്റഡിയില്‍. സമീപവാസികളാണ് കസ്റ്റഡിയിലായത്. ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ ചെര്‍പ്പുളശ്ശേരി മുളയങ്കാവ് സ്വദേശി പ്രഭാകരന്‍ (55) ആണ് മരിച്ചത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടുകൂടി പ്രഭാകരന്റെ വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്നത്. 15ഓളം പേരടങ്ങുന്ന സംഘം രാത്രിയില്‍ ഒരു വീട്ടില്‍ നിന്നും ഇറങ്ങിവന്ന പ്രഭാകരനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ പ്രഭാകരന്‍ വഴിയില്‍ മരിച്ചുവീഴുകയായിരുന്നു.