നരേന്ദ്രമോദിയുടെ ഗുജറാത്തിലെ തലൂക്ക പഞ്ചായത്ത് ഇനി ആംആദ്മി ഭരിക്കും

single-img
17 February 2015

modiപ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സംസ്ഥാനമായ ഗുജറാത്തിലെ തലൂക പഞ്ചായത്തിലെ എട്ട് ബിജെപി വിമത നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പം ചേരുന്നതിന് സന്നദ്ധത അറിയിച്ചു. അതോടെ രാഷ്ട്രീയ നീക്കുപോക്കുകളോടെ തലൂക്ക പഞ്ചായത്ത് ആംആദ്മി ഭരിക്കുവാനുള്ള സാഹചര്യമാണ് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്.

പത്ത് പേര്‍ ബിജെപിക്കാരും ആറു പേര്‍ കോണ്‍ഗ്രസുകാരും ഒരാള്‍ സ്വതന്ത്രനുമായി 17 അംഗങ്ങളാണ് സവ്‌ലി തലൂകാ പഞ്ചായത്ത് ഭരണത്തിലുള്ളത്. ഇതില്‍ എട്ട് ബിജെപി അംഗങ്ങളാണ് രാജിവെച്ചിരിക്കുന്നത്. ഇവര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരണം അട്ടിമറിക്കുകയും ചെയ്തു. ഇവര്‍ ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിരിക്കയാണ്.

അരവിന്ദ് കെജ്‌രിവാളിന്റെ സൗകര്യമനുസരിച്ചുള്ള ഒരു ദിവസം അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ ആംആദ്മിയില്‍ ചേരുമെന്നാണ് എട്ട് അംഗ വിമതരുടെ നേതാവ് ജയേഷ് ബക്രോളഅറിയിച്ചിരിക്കുന്നത്. തങ്ങളോടൊപ്പം എഎപിയിലേക്ക് ചേരാന്‍ കാത്ത് നില്‍ക്കുന്ന അണികളെ ഉള്‍പ്പെടുത്തിക്കൊണ്ട് വലിയ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെതന്നെ നരേന്ദ്ര മോദിയുടെ സ്വന്തം ഗുജറാത്തില്‍ ആംആദ്മി ഒരു പഞ്ചായത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കും. മോദി മത്സരിച്ച് ജയിച്ച വഡോദര മണ്ഡലത്തിലെ പഞ്ചായത്താണ് തലൂക്ക.