സി. പി. ഐയില്‍ സെക്രട്ടറി സ്ഥാനത്തേക്ക് രണ്ടു വിഭാഗം രംഗത്ത്‌.

single-img
18 February 2015

cpiതിരുവനന്തപുരം:ഈ മാസം 28,29, മാര്ച്ച് ‌ ഒന്ന്‍, രണ്ട്, തീയതികളില്‍ കോട്ടയത്ത്‌ നടക്കുന്ന സി.പി.ഐ. സംസ്ഥാന സമ്മേളനത്തില്‍ പുതിയ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതില്‍ വിഭാഗീയത ഉടലെടുത്തു തുടങ്ങി. അടുത്ത സംസ്ഥാന സമ്മേളനത്തില്‍ താന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയും എന്ന പന്നിയന്‍ രവീന്ദ്രന്‍ പ്രഖ്യാപിച്ചതോടെയാണ് പാര്ട്ടിയില്‍ അടുത്ത സെക്രെട്ടറിക്ക്വേണ്ടിയുള്ള കിടമത്സരം ആരംഭിച്ചിരിക്കുന്നത്. ജില്ലാസമ്മേളനങ്ങള്‍ ഒട്ടുമിക്കവാറും പൂർത്തിയായതോടെ സംസ്ഥാന സമ്മേളന പ്രതിനിധികളുടെ എണ്ണത്തില്‍ ഇരുവിഭാഗവും മുന്‍‌തൂക്കം അവകാശപ്പെടുന്നുണ്ട്.

കഴിഞ്ഞ പ്രാവിശ്യം സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന സി.പി.ഐ. ദേശീയ എക്സികുട്ടീവ് അംഗവും എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ്കൂടിയായ കാനം രാജേന്ദ്രന്‍, മറ്റൊരു ദേശീയ അംഗമായ കെ.ഇ.ഇസ്മെയില്‍ എന്നിവരാണ്‌ രംഗത്തുള്ളത്. അന്തരിച്ച മുന്‍ സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെന സ്ഥാനത്തേക്ക് അന്ന് കാനം രാജേന്ദ്രന്റെ പേരു സജീവമായപ്പോള്‍ അന്ന് മുന്മന്ത്രി സി.ദിവാകരന്‍ രംഗത്തെത്തിയതോടെ മത്സരം ഒഴിവാക്കാന്‍ കേന്ദ്രനേത്രത്വം ഇടപെട്ടു പന്നിയം രവീന്ദ്രന്റെര പേരു നിര്ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ അന്നും ഇന്നും കാനം രാജേന്ദ്രന്റെെ പേരിനാനാണ് മുന്തൂിക്കം എന്നാണു അറിയുവാന്‍ കഴിയുന്നത്. കഴിഞ്ഞ പ്രാവിശ്യം സെക്രടറി സ്ഥാനത്തേക്ക് സപ്പോർട്ട് ഉണ്ടായിരുന്ന സി.ദിവാകരന്‍ തിരുവനന്തപുരം ലോകസഭ സ്ഥാനാര്ഥി് നിര്ണ്ണനയ വിവാദത്തെതുടര്ന്ന് മത്സര സ്ഥാനതില്ല. സമ്മേളനത്തില്‍ ഒരു മത്സരം വന്നാല്‍ വീണ്ടും ഒത്തുതീര്പ്പ് ശ്രമം എന്ന നിലയില്‍ മൂന്നാം ചേരി രംഗത്ത് വരും എന്നും വിലയിരുത്തുന്നു. എന്നാലും അണികള്ക്കിലടയില്‍ ഇപ്പോഴും കാനത്തിനാണ് മുന്‍‌തൂക്കം. കെ.ഇ. ഇസ്മയില്‍ സി. ദിവാകരന്‍ ഗ്രൂപ്പ്‌ ആണെന്നാണ് ഇതിനു പിന്നില്‍.

ജില്ലാ സമ്മേളനങ്ങളില്‍ പാര്ട്ടി നേത്രത്വത്തിനും ചില നേതാക്കള്ക്കും എതിരെ കടുത്ത വിമർശനമാണ് നടന്നുവരുന്നത്. പ്രധാനമായും തിരുവനന്തപുരം പേമെന്റ് വിവാദം, സി.പി. ഐക്കെതിരെ സി.പി.എമ്മിന്റെ് വല്യേട്ടന്‍ നീക്കങ്ങളെ ചെരുക്കുന്നതിലുള്ള വീഴ്ച, സി.പി.എമ്മിന്റെ് താല്പടര്യത്തിനനുസ്സരിച്ചു സി.പി.ഐ. നിലകൊള്ളുന്നു, തുടങ്ങിയ വിമര്ശ്നമാണ് സമ്മേളനങ്ങളില്‍ ചര്ച്ചാരവിഷയമായി ഉന്നയിക്കുന്നത്. എന്തായാലും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് രണ്ടു ചേരി ഉണ്ടാകും എന്ന സൂചനയാണ് ഇപ്പോള്‍ ഉള്ളത്.