ചന്ദ്രബോസ് കൊലപാതകം:പേരാമംഗലം സിഐയ്‌ക്കെതിരെ കേസെടുത്തു

single-img
18 February 2015

Chandraചന്ദ്രബോസ് കൊലപാതകത്തിൽ പേരാമംഗലം സിഐയ്‌ക്കെതിരേ ലോകായുക്ത കേസെടുത്തു. മൊഴി രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രൻ സ്വമേധയാ കേസെടുത്തത്.

വിവാദ വ്യവസായി മുഹമ്മദ് നിസാം കാര്‍ കയറ്റി കൊലപ്പെടുത്തിയ ചന്ദ്രബോസിന്റെ മൊഴി സംസാരിക്കാന്‍ സാധിക്കാത്തതിനാല്‍ മരിക്കുന്നതിന് മുമ്പ് എടുക്കാന്‍ കഴിയില്ലായിരുന്നുവെന്നായിരുന്നു  പോലീസിന്റെ വാദം .ആശുപത്രിയില്‍ വച്ച് ചന്ദ്രബോസ് സംസാരിച്ചിരുന്നുവെന്ന ഡോക്ടര്‍ റെന്നീസ് ഡേവിസിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നിരുന്നു

മൊഴി രേഖപ്പെടുത്താനുള്ള സാഹചര്യമുണ്ടായിട്ടിട്ടും അതറിയിക്കാതിരുന്നതിനാൽ ചന്ദ്രബോസിനെ ചികിത്സിച്ചിരുന്ന സ്വകാര്യ ആശുപത്രിക്കെതിരേയും കേസെടുക്കും. ഡോക്ടർമാരെ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.

ഇതിനിടെ വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ കുന്ദംകുളം കോടതി ഇന്ന് പരിഗണിക്കും.

ചന്ദ്രബോസ് കൊലപാതകത്തിൽ വ്യവസായി മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിന്റെ പങ്കും കോടതി അന്വേഷിക്കും.ചന്ദ്രബോസിനെ ആക്രമിക്കുമ്പോൾ ഭാര്യയും ഒപ്പമുണ്ടായിരുന്നതായി സാക്ഷിമൊഴിയുണ്ടായിരുന്നു.നിസാമിന്റെ ഭാര്യ ഇപ്പോൾ ഒളിവിലാണു