ഇന്റര്‍നെറ്റിലൂടെ ലോകത്തെ സ്വാധീനിച്ച 30 വ്യക്തികളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും

single-img
6 March 2015

modi _Laptop

ടൈം മാഗസിന്‍ പുറത്തിറക്കിയ ഇന്റെര്‍നെറ്റിലൂടെ ജനങ്ങളെ സ്വാധീനിച്ച 30 വ്യക്തികളുടെ പട്ടികയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഹാരിപോട്ടര്‍ പരമ്പരയുടെ എഴുത്തുകാരന്‍ ജെ കെ റൗളിംഗ്, ഗായകരായ ടെയ്‌ലര്‍ സ്വിഫ്റ്റ്, ബിയോണ്‍സ് എന്നിവരും ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

വാര്‍ത്ത മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവ്, സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സ്, സൈറ്റ് ട്രാഫിക് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ടൈം മാഗസിന്‍ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മോദിക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളായ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും മോഡിയ്ക്ക് ഏതാണ്ട് 3.80 കോടി ഫോളോവേഴ്‌സാണുള്ളത്. ബരാക് ഒബാമയക്ക് ശേഷം ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ലോകനേതാവായാണ് മോദിയെ ടൈം മാഗസിന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഇന്ത്യയിലെ 200 മില്യണിലധികം വരുന്ന ഓണ്‍ലൈന്‍ ജനതയിലെത്താന്‍ സോഷ്യല്‍ മീഡിയ വളരെ പ്രയോജനകരമാണെന്ന് തിരിച്ചറിഞ്ഞ് മോദി പ്രവര്‍ത്തിച്ചതാണ് മറ്റ് നേതാക്കളില്‍ നിന്നും മോദിയെ വ്യത്യസ്തനാക്കുന്നതെന്ന് മാഗസിന്‍ അറിയിച്ചു. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ മാധ്യമങ്ങളെക്കാള്‍ മുന്നേ ലോകത്തെ അറിയിക്കുന്നതില്‍ മോദി വിജയിച്ചിരുന്നുവെന്നും ടൈം കൂട്ടിച്ചേര്‍ത്തു.